ഒഐസിസി ജര്‍മനിയുടെ ഇടപെടല്‍ മലയാളികള്‍ക്ക് സഹായമായി
Friday, June 5, 2020 9:03 PM IST
പാറ്റ്ന: ലോക്ക് ഡൗണില്‍ ബീഹാറിലെ പാറ്റ്നയില്‍ പെട്ടുപോയ 27 മലയാളികള്‍ക്ക് ഒഐസിസി ജർമനിയുടെ ഇടപെടലിലൂടെ നാട്ടിലെത്താന്‍ സഹായമായി. ഒഐസിസി സംഭവം ഉമ്മന്‍ ചാണ്ടിയുടെയും മകന്‍ ചാണ്ടി ഉമ്മന്‍റെയും ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് മലയാളികള്‍ക്ക് കേരളത്തിലേയ്ക്കുള്ള യാത്ര എളുപ്പമാക്കിയത്.

വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെടുകയും ഇവരെ പ്രത്യേക ബസില്‍ സുരക്ഷിതമായി കേരളത്തില്‍ എത്തിക്കുകയുമായിരുന്നു. ബസ് യാത്ര തുടങ്ങിയതു മുതല്‍ നാട്ടിലെത്തുംവരെ അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു നല്‍കിയത് ചാണ്ടി ഉമ്മന്‍ ആയിരുന്നു.

ഒഐസിസി ജര്‍മനി, മാര്‍ ഇവാനിയോസ് കെഎസ് യു അലൂമിനി യൂണിറ്റ് എന്നിവയുടെ പ്രതിനിധികള്‍ സ്വരൂപിച്ച സാമ്പത്തിക സഹായവും മറ്റാവശ്യങ്ങളും വേണ്ടരീതിയില്‍ ഇവര്‍ക്ക് എത്തിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ