കുഞ്ഞൂഞ്ഞമ്മ തോമസ്‌ നിര്യാതയായി
Wednesday, June 24, 2020 2:11 PM IST
നെടുങ്ങാടപ്പള്ളി: നാനാംമൂട്ടിൽ വെളുത്തമോഡയിൽ പരേതനായ ഐസക് തോമസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ്‌ (79) നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച 2.30 ന് മല്ലപ്പള്ളി സെന്റ്‌ അത്തനേഷ്യസ് പള്ളിയിൽ. മിത്രക്കരി ചെറുകര പുന്നമൂട് സി.റ്റി.സേവ്യർ - ഏലിയാമ്മ ദമ്പതികളുടെ പുത്രിയാണ്.

ദീർഘകാലം ജർമനിയിലെ കൊളോണിൽ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തിട്ടുണ്ട്.മക്കൾ: അഡ്വ. സന്തോഷ് തോമസ് (കേരള യൂത്ത്‌ ഫ്രണ്ട് സംസ്ഥാന കമ്മറ്റി അംഗം), സോഫി ജെയിംസൺ. മരുമക്കൾ: മിനി കുമ്പിളുവേലിൽ (മോനിപ്പള്ളി) ജയിംസൺ ജേക്കബ് പുറവടി ഗ്രേസ് ഹൗസ്‌ തുരുത്തി (ടിസിഎസ്‌. കൊച്ചി).

റിപ്പോർട്ട്: സേവ്യർ കാവാലം