സീറോ മലങ്കര കത്തോലിക്കാ സഭ യു കെ റീജിയൻ ഓൺലൈൻ വചന ധ്യാനം
Saturday, July 4, 2020 11:43 AM IST
ലണ്ടൻ : സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയൻ ക്രമീകരിക്കുന്ന 'കരുണയുടെ കവാടം' - വചന ധ്യാനം ജൂലൈ 4, 5 തീയതികളിൽ നടക്കും. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 4 മുതൽ 6 വരെ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തിൽ Malankara UK യൂട്യൂബ് ചാനലിലൂടെ സംബന്ധിക്കാൻ സാധിക്കും. മഹാമാരിയുടെ ദിനങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ 'കരുണയുടെ കവാടം - വചന ധ്യാനം' ആശ്വാസവും പ്രത്യാശയും പകർന്നു നൽകും. രണ്ടു ദിവസത്തെ ധ്യാനത്തിന് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ ജീസസ് മിനിസ്ട്രി ഡയറക്ടർ ഫാ. ബെന്നി നാരകത്തിനാൽ ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

യു കെ സമയം വൈകുന്നേരം 4 മുതൽ 6 വരെ. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 9.30 വരെയായിരിക്കും ധ്യാനം ക്രമീകരിച്ചിരിക്കുന്നതെന്നും, ഏവരേയും ധ്യാനത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി മലങ്കര സഭാ യു കെ കോർഡിനേറ്റർ റവ.ഫാ. തോമസ് മടക്കംമൂട്ടിൽ അറിയിച്ചു.

റിപ്പോർട്ട്: ജോൺസൺ ജോസഫ്