ഓ​സ്ട്രി​യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ്; തി​ങ്ക​ളാ​ഴ്ച 114 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Tuesday, July 14, 2020 12:25 AM IST
വി​യ​ന്ന: രാ​ജ്യ​ത്ത് കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വ്. തി​ങ്ക​ളാ​ഴ്ച മാ​ത്രം 114 പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തെ ഹോ​ട്ട്സ്പോ​ട്ട് അ​പ്പ​ർ ഓ​സ്ട്രി​യ​യാ​ണ്.

നി​ല​വി​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ ആ​കെ എ​ണ്ണം 18, 897. ഇ​തി​ൽ 708 പേ​ർ രോ​ഗം ബാ​ധി​ച്ചു ജീ​വ​ഹാ​നി സം​ഭ​വി​ച്ചു. രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ 16, 952 പേ​രാ​ണ്. ഇ​പ്പോ​ൾ 83 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലും അ​തി​ൽ പ​ത്ത് പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​മാ​ണ്.

ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത 114 കേ​സു​ക​ൾ ബു​ർ​ഗ​ൻ ലാ​ൻ​സി​ൽ ഒ​ന്നും, കാ​ര​ൻ​റി​നി​ൽ ഒ​ന്നും, ലോ​ബ​ർ ഓ​സ്ട്രി​യ​യി​ൽ എ​ട്ടും, അ​പ്പ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ 53 ഉം, ​സാ​ൾ​സ്ബു​ർ​ഗി​ൽ 4, സ്റ്റി​റി​യ ഒ​ന്നും, ടി​റോ​ൾ8​ഉം, വി​യ​ന്ന 38 എ​ന്നി​ങ്ങ​നെ​യാ​ണ്.

ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ വേ​ന​ൽ​കാ​ലാ​വ​ധി ക​ഴി​ഞ്ഞു തി​രി​ച്ചു​വ​ന്ന 45 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്വീ​ക​രി​ച്ചു. കൊ​സോ​വ 10, സെ​ർ​ബി​യ 9, ബോ​സ്നി​യ 7, റു​മേ​നി​യ 5, ക്രൊ​യേ​ഷ്യ 5, തു​ർ​ക്കി 2, മാ​സി​ഡോ​ണി​യ ര​ണ്ട്, ജ​ർ​മ്മ​നി ഒ​ന്ന്, ഫ്രാ​ൻ​സ് ഒ​ന്ന്, മൊ​ണ്ടി​നേ​ഗോ ഒ​ന്ന്, അ​ഫ്ഗാ​നി​സ്ഥാ​ൻ ഒ​ന്ന്, ഇ​റ്റ​ലി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രാ​ജ്യ​ങ്ങ​ളു​ടെ ക​ണ​ക്ക്.

വേ​ന​ൽ​ക്കാ​ല അ​വ​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ധാ​രാ​ളം​പേ​ർ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നാ​ൽ അ​തി​ർ​ത്തി​യി​ലെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​മെ​ന്ന് അ​ഫ​ർ ഓ​സ്ട്രി​യ​ൻ ഗ​വ​ർ​ണ​ർ തോ​മ​സ് സ്റ്റെ​ൽ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ