ആ​ൽ​പ്സി​ലെ മ​ഞ്ഞു​രു​കി​യ​പ്പോ​ൾ കി​ട്ടി​യ​ത് ഇ​ന്ദി​ര ഗാ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള പ​ത്ര​ത്ത​ല​ക്കെ​ട്ട്
Tuesday, July 14, 2020 10:41 PM IST
മി​ലാ​ൻ: രാ​ഷ്ട്രീ​യ​ത്തി​ൽ മ​ഞ്ഞു​രു​ക​ലൊ​ക്കെ പ​തി​വാ​ണ്. എ​ന്നാ​ൽ, ആ​ൽ​പ്സി​ലെ ഒ​രു മ​ഞ്ഞു​രു​ക​ൽ വെ​ളി​ച്ച​ത്ത് കൊ​ണ്ടു​വ​ന്ന​ത് ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ ഒ​രേ​ട്.

ഫ്ര​ഞ്ച് ആ​ൽ​പ്സി​ലെ മോ​ണ്ട് ബ്ലാ​ങ്ക് പ​ർ​വ​ത​നി​ര​യി​ൽ നി​ന്നു കി​ട്ടി​യ പ​ഴ​യ പ​ത്ര​ങ്ങ​ളി​ലൊ​ന്ന് ഇ​ന്ദി​ര​ഗാ​ന്ധി ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ പോ​കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ത​ല​ക്കെ​ട്ടാ​ണ്. 1966ലേ​താ​ണ് പ​ത്രം.

1966 ജ​നു​വ​രി 24ന് ​ഈ പ​ർ​വ​ത​നി​ര​യ്ക്ക് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യിം​ഗ് 707 വി​മാ​നം ’കാ​ഞ്ച​ൻ​ഗം​ഗ’​യി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് പ​ത്ര​ങ്ങ​ളാ​ണി​തെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ച​മോ​ണി​ക്സ് സ്കി​യിം​ഗ് ഹ​ബ്ബി​ന് സ​മീ​പം ക​ഫേ ന​ട​ത്തു​ന്ന തി​മോ​ത്തീ മോ​ട്ടി​ൻ എ​ന്ന 33കാ​ര​നാ​ണ് നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ്, ദി ​സ്റ്റേ​റ്റ്്സ്മാ​ൻ, ദി ​ഹി​ന്ദു എ​ന്നീ പ​ത്ര​ങ്ങ​ളു​ടെ കോ​പ്പി​ക​ൾ ഇ​വി​ടെ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

’54 വ​ർ​ഷ​ത്തോ​ളം മ​ഞ്ഞ് മൂ​ടി​ക്കി​ട​ന്ന പ​ത്ര​ങ്ങ​ൾ ല​ഭി​ച്ച​തി​ൽ ഞാ​ൻ ഭാ​ഗ്യ​വാ​നാ​ണ്. ക​ണ്ടെ​ടു​ത്ത പ​ത്ര​ങ്ങ​ൾ ന​ല്ല അ​വ​സ്ഥ​യി​ലാ​ണ്. അ​വ ഇ​പ്പോ​ഴും വാ​യി​ക്കാ​വു​ന്ന രൂ​പ​ത്തി​ലാ​ണു​ള്ള​ത്’ തി​മോ​ത്തി പ​റ​യു​ന്നു. കി​ട്ടി​യ​പ്പോ​ൾ അ​ൽ​പം ന​ന​ഞ്ഞി​രു​ന്ന പ​ത്ര​ങ്ങ​ൾ ഉ​ണ​ക്കി​യെ​ടു​ത്ത് തി​മോ​ത്തി ക​ഫേ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ