ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് മത്സരങ്ങൾ തുടങ്ങി
Monday, August 3, 2020 12:35 PM IST
പ്രെസ്റ്റൻ : ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ മതപഠന ക്ലാസുകളിലെ കുട്ടികൾക്കായി നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് മത്സരങ്ങൾ തുടങ്ങി. ഈ റൗണ്ടിലെ ആദ്യ ആഴ്ചമത്സരത്തിൽ ഒമ്പത് കുട്ടികൾ പ്രഥമസ്ഥാനം നേടി .

ഏജ് ഗ്രൂപ്പ് 8 - 10 ൽ ലിവിയ ടോം പ്രഥമസ്ഥാനം കരസ്ഥമാക്കി . ഏജ് ഗ്രൂപ്പ് 11 -13 ൽ ആറു കൂട്ടികൾ പ്രഥമസ്ഥാനം പങ്കുവച്ചപ്പോൾ 14- 17 ഏജ് ഗ്രൂപ്പിൽ രണ്ട് കുട്ടികൾ പ്രഥമസ്ഥാനം നേടി. ഫൈനൽ മത്സരത്തിലെ കടക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോൾ മത്സരാർഥികൾ മത്സരത്തിലേക്ക് പ്രവേശിച്ചു .

രണ്ട് ആഴ്ചത്തെ മത്സരങ്ങൾ കൂടി കഴിയുമ്പോൾ ഈ റൗണ്ട്‌ മത്സരങ്ങൾ സമാപിക്കുകയും അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന എട്ട് കുട്ടികൾ വീതം ഓഗസ്റ്റ് 9 തിന് നടക്കുന്ന ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്യും.ഫൈനൽ മത്സരം ലൈവ് ആയി സർക്കാർ നൽകുന്ന നിർദ്ദേശ്ശങ്ങൾക്കനുസരിച്ച് പ്രത്യക വേദിയിലായിരിക്കും നടത്തുക.മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ബൈബിൾ പഠന ഭാഗങ്ങൾ മനസിലാക്കുന്നതിനുമായി ബൈബിൾ അപ്പോസ്തലേറ്റിന്‍റെ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ബൈബിൾ അപ്പോസ്തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിൾ ക്വിസ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.ഈ ആഴ്ചയിലെ പ്രഥമസ്ഥാനം കരസ്ഥമാക്കിയവർ :


http://smegbbiblekalotsavam.com/?page_id=595

റിപ്പോർട്ട് : ഷൈമോൻ തോട്ടുങ്കൽ