ഡിഎംഎ ഓണാഘോഷം റദ്ദാക്കി
Monday, August 3, 2020 7:49 PM IST
ദ്രോഹ്ഡ, അയർലൻഡ്: ദ്രോഹ്ഡ ഇന്ത്യൻ അസോസിയേഷൻ ഈ വർഷത്തെ ഓണഘോഷം ഉപേക്ഷിച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് ആഘോഷ പരിപാടികൾ മാറ്റിവച്ചതെന്ന് സംഘടകർ അറിയിച്ചു.

ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും കൂട്ടായ്മയുടെ ഒരുമ നിലനിർത്താൻ സംഘടിപ്പിച്ച മത്സരങ്ങൾ ഏവരുടേയും പ്രശംസപിടിച്ചു പറ്റി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ ‌ മത്സരങ്ങളിൽ പങ്കെടുത്തു.

റിപ്പോർട്ട്: എമി സെബാസ്റ്റ്യൻ