കെ ചന്ദ്രശേഖരന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ
Friday, August 14, 2020 5:21 PM IST
ന്യൂഡൽഹി: രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന് എൻഡിആർഎഫ് ഇൻസ്പെക്ടർ കെ. ചന്ദ്രശേഖരൻ അർഹനായി. നാലു വർഷമായി ഡൽഹിയിലെ കേന്ദ്ര ഓഫീസിൽ സേവനം ചെയ്തുവരികയായിരുന്നു.

1985 ൽ സിആർപിഎഫിൽ ജോലിയിൽ പ്രവേശിച്ച ചന്ദ്രശേഖരൻ, ഇന്ത്യൻ സമാധാന സേനയുടെ ഭാഗമായി ശ്രീലങ്കയിലും പ്രവർത്തിച്ചു. കണ്ണൂർ ജില്ലയിൽ മുയ്യം സ്വദേശിയായ ഇദ്ദേഹം കുഞ്ഞമ്പു നമ്പ്യാരുടെയും രുക്മിണിയമ്മയുടെയും മകനാണ് . ആഭ്യന്തര മന്ത്രാലയത്തിലെസീനിയർ അക്കൗണ്ടന്‍റായ ജയശ്രീ ആണ് ഭാര്യ. മക്കൾ: അക്ഷയ നമ്പ്യാർ (ബംഗളുരു JNCASR ഗവേഷണ വിദ്യാർഥിനി). ആദിത്യ (പന്ത്രണ്ടാം ക്ലാസ്). ഡൽഹിയിലെ വികാസ് പുരിയിലാണ് താമസം.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്