സിബിസിഐ പ്രണാബ് കുമാർ മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ചു
Wednesday, September 2, 2020 7:00 PM IST
ന്യൂഡൽഹി: ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടന (സിബിസിഐ) മുൻ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഡൽഹി അതിരൂപത വികാരി ജനറൽ മോൺ. സൂസായ് സെബാസ്റ്റ്യൻ, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജാർവിസ് ഡിസൂസ എന്നിവർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്