മലയാളിക്ക് ഡൽഹി നഗരസഭയുടെ അംഗീകാരം
Friday, September 4, 2020 6:59 PM IST
ന്യൂഡൽഹി: ഉത്തരഡൽഹി നഗരസഭയുടെ സഭാ നടത്തിപ്പിന്‍റെ ചുമതല ഇനി മലയാളിയായ ശിവപ്രസാദിന് സ്വന്തം. നഗരസഭയുടെ ആദ്യ മലയാളിയായ മുൻസിപ്പൽ സെക്രട്ടറി ആയാണ് പാലക്കാട്ടുകാരനായ കെ.വി. ശിവപ്രസാദ് ചുമതലയേറ്റത്.

കഴിഞ്ഞ 37 വർഷമായി ഡൽഹി നഗരസഭയിൽ ഉദ്യോഗസ്ഥനായിരുന്നു ഒറ്റപ്പാലം ശ്രീനികേതനിൽ ശ്രീനാരായണമേനോന്‍റെ മകൻ ശിവപ്രസാദ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്