വിദ്യാർഥികൾക്ക് സെഹിയോൻ യുകെയുടെ പ്രത്യേക പ്രാർഥന ഒരുക്കം സെപ്റ്റംബർ 5 ന്
Friday, September 4, 2020 9:21 PM IST
ലണ്ടൻ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്‍റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ പ്രാർഥന ഒരുക്ക ധ്യാനം സെപ്റ്റംബർ 5 ന് (ശനി) ഓൺലൈനിൽ നടക്കും.

കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ദൈവിക പരിരക്ഷതേടിയും എല്ലാത്തിലും ദൈവത്തിന് പ്രഥമസ്ഥാനം നൽകുവാൻ മാനസികമായും ആത്മീയവുമായി കുട്ടികളെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയും നടത്തപ്പെടുന്ന ഈ പ്രത്യേക ശുശ്രൂഷ
യുകെ സമയം രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഹൈസ്കൂൾ തലത്തിൽ 11 മുതൽ 13 വരെ പ്രായക്കാർക്കും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ 14 മുതൽ 17 വരെയുള്ള പ്രായക്കാർക്കുമായിട്ടാണ് ഓൺലൈൻ പ്രാർഥന നടക്കുക.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ WWW.SEHIONUK.ORG/REGISTER എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

വിവരങ്ങൾക്ക്: തോമസ് 07877508926.

റിപ്പോർട്ട്: ബാബു ജോസഫ്