ബിഷപ് പോൾ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചിച്ചു
Monday, September 7, 2020 5:40 PM IST
മെൽബണ്‍: ബിഷപ് പോൾ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തിൽ മെൽബണ്‍ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ അനുശോചിച്ചു. തന്‍റെ അടുത്ത ബന്ധുകൂടിയായി പോൾ ചിറ്റിലപ്പിള്ളി പിതാവ്, സെമിനാരി പഠനം കാലം മുതൽ ഒരു ജ്യേഷ്ഠ സഹോദരന് അടുത്ത സ്നേഹവും പരിഗണനയും തന്നോട് കാണിച്ചിരുന്നുവെന്ന് താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് അയച്ച അനുശോചനസന്ദേശത്തിൽ പറഞ്ഞു.

ആഴമായ ദൈവവിശ്വാസവും ഉറച്ച ആദർശധീരതയും അചഞ്ചലമായ സഭാസ്നേഹവും ഉദാരമായ സാമൂഹ്യപ്രതിബദ്ധതയുമുള്ള ഇടയശ്രേഷ്ഠനായിരുന്നു മാർ ചിറ്റിലപ്പിള്ളി എന്ന് ബിഷപ് ബോസ്കോ പുത്തൂർ അനുസ്മരിച്ചു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ