നജഫ്‌ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല സെപ്റ്റംബർ 9 ന്
Monday, September 7, 2020 6:41 PM IST
ന്യൂഡൽഹി: നജഫ്‌ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല സെപ്റ്റംബർ ഒന്പതിന് (ബുധൻ) നടക്കും. രാവിലെ 5.30-ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമകത്വത്തിൽ രാവിലെ 8.30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചുകൊണ്ട് എത്തിച്ചേരുന്ന ഭക്ത ജനങ്ങൾക്ക് പൊങ്കാല സമർപ്പണത്തിനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കാർത്തിക പൊങ്കാലയോടനുബന്ധിച്ച് പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക് : ഉണ്ണിപ്പിള്ള (ക്ഷേത്ര മനേജർ) 9354984525, സി. കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി) 8800552070.

റിപ്പോർട്ട്: പി.എൻ. ഷാജി