ഗർഷോം രാജ്യാന്തര പുരസ്‌കാരദാനചടങ്ങ് മാറ്റിവച്ചു
Wednesday, September 9, 2020 6:21 PM IST
ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ 15-ാമത് ഗർഷോം രാജ്യാന്തര പുരസ്‌കാരദാനചടങ്ങ് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. ഒക്ടോബർ 3 നു ഓസ്ട്രേലിയയിലെ മെൽബണിലാണ് അവാർഡ്ദാന ചടങ്ങു നിശ്ചയിച്ചിരുന്നത്. ചടങ്ങിനോടനുബന്ധിച്ചു നടത്താനിരുന്ന ഗർഷോം ഗ്ലോബൽ കോൺഫറൻസും ഇതോടൊപ്പം മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതിയും സ്ഥലവും പിന്നീട് അറിയിക്കുമെന്ന് ഗർഷോം ഫൗണ്ടേഷൻ പ്രസിഡന്‍റ് ജിൻസ് പോൾ അറിയിച്ചു.

ഓസ്ട്രേലിയയിലെ "എന്‍റെ കേരളം' സംഘടനയാണ് 15-ാമത് ഗർഷോം രാജ്യാന്തര പുരസ്കാരദാനചടങ്ങിനു ആതിഥ്യമരുളുന്നത്.

സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും മലയാളികളുടെ യശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്.