ഡൽഹി മലയാളി അസോസിയേഷൻ വസുന്ധര എൻക്ലേവ് ഏരിയക്ക് പുതിയ നേതൃത്വം
Thursday, September 24, 2020 6:21 PM IST
ന്യൂഡൽഹി: ഓൺലൈൻ മാധ്യമത്തിലൂടെ സുതാര്യമായ തെരഞ്ഞെടുപ്പു നടത്താമെന്നു തെളിയിച്ചിരിക്കുകയാണ് ഡൽഹി മലയാളി അസോസിയേഷന്‍റെ വസുന്ധര എൻക്ലേവ് ഏരിയ. സൂമിലൂടെ നടത്തിയ വാർഷിക പൊതുയോഗത്തിൽ അടുത്ത രണ്ടു വർഷക്കാലത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി കെ. ഉണ്ണികൃഷ്ണൻ (ഏരിയ ചെയർമാൻ), വൈസ് ചെയർപേഴ്‌സണായി ശ്രീകലാ എസ്. നായർ (ചെയർപേഴ്സൺ), പ്രദീപ് നായർ (സെക്രട്ടറി), എ.ആർ ഉണ്ണിക്കൃഷ്ണൻ നായർ, പി.വി. സുനിൽ (ജോയിന്‍റ് സെക്രട്ടറിമാർ), മനോജ് വർഗീസ് (ട്രഷറർ), ഹേമാ ജയദേവൻ (ജോയിന്‍റ് ട്രഷറർ), സന്തോഷ് മേനോൻ (ഇന്‍റേണൽ ഓഡിറ്റർ) എന്നിവരേയും തെരഞ്ഞെടുത്തു.

വിമെൻസ് വിംഗ് കൺവീനറായി പ്രീതാ രമേശനെയും ജോയിന്‍റ് കൺവീനർമാരായി ശാന്താ ജയകൃഷ്ണനെയും ഷീജാ ഗിരീഷിനെയും പതിനേഴ് അംഗ ജനറൽ കൗൺസിൽ / നിർവാഹക സമിതി അംഗങ്ങളെയും തെരെഞ്ഞെടുത്തു.

ചെയർമാൻ വി.എം. മേനോൻ അധ്യക്ഷത വഹിച്ചു. വസുന്ധര എൻക്ലേവ് ഏരിയ സെക്രട്ടറി ജയപ്രകാശ്, ട്രഷറർ പി. ജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകിയ ഓൺലൈൻ മീറ്റിംഗിന് കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, നിർവാഹക സമിതി അംഗം അനില ഷാജി തുടങ്ങിയവരും പങ്കെടുത്തു. പി രാജലക്ഷ്മി വരണാധികാരി ആയിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി