തരംഗയിൽ സീറോ മലബാർ യൂത്ത് മിഷൻ ആരംഭിച്ചു
Saturday, October 3, 2020 4:45 PM IST
തരംഗ, ഒക് ലൻഡ്: തരംഗയിൽ സീറോ മലബാർ യൂത്ത് മിഷൻ ആരംഭിച്ചു. ചാപ്ലിൻ ഫാ. ജോസഫ് ജോർജിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി ബോണി ജെയിംസ്, റിയ തോമസ് (കോഓർഡിനേറ്റർ),അനിന ഷാജു (സെക്രട്ടറി), ആഗ്നൽ ബേബി (ജോയിന്‍റ് സെക്രട്ടറി), വിജിൻ വിൽസൺ (ഫിനാൻസ് കോഓർഡിനേറ്റർ), ഷിജു തോമസ്, ജിൽസി ജോർജ് (ആനിമേറ്റർമാർ) എന്നിവരേയും ജെസ്ഫി ഫെബിൻ (യൂത്ത് പ്രതിനിധി), രാഹുൽ മാർട്ടിൻ, നവീൻ ജോഷി, ആൻ ക്രസ്റ്റി തോമസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: തദ്ദേവൂസ് മാണിക്കത്താൻ വറീത്