പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ ഒക്ടോബർ 28 ന്
Friday, October 16, 2020 6:20 PM IST
ഓക് ലൻഡ് : തൗരംഗ സെന്‍റ് തോമസ് അക്വീനാസ് ഇടവകയിലെ കേരള കത്തോലിക്കാ സമൂഹത്തിന്‍റെ നേതൃത്വത്തിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ ഒക്ടോബർ 28 നു (ബുധൻ) സെന്‍റ് മേരീസ് ദേവാലയത്തിൽ ആഘോഷിക്കും.

ഭവനങ്ങളിലെ പത്തു ദിവസത്തെ ആഘോഷമായ ജപമാല പ്രാർഥനക്ക് 18 നു (ഞായർ) തുടക്കം കുറിക്കും. ചാപ്ലിൻ ഫാ ജോർജ് ജോസഫ്, തിരുനാൾ കമ്മിറ്റി കൺവീനർ അരുൺ ജോർജ് എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: തദേവൂസ് മാണിക്കത്താൻ