നവരാത്രി പൂജകൾക്കായി നജഫ് ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി
Friday, October 16, 2020 7:25 PM IST
ന്യൂ ഡൽഹി : നവരാത്രി പൂജകൾക്കും ആഘോഷങ്ങൾക്കുമായി നജഫ് ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി. ഒക്ടോബർ 17 നു (ശനി) തുടക്കമിടുന്ന നവരാത്രി പൂജകൾ 26 നു (തിങ്കൾ) സമാപിക്കും.

23-ന് (വെള്ളി) വൈകിട്ട് 5.30വരെ പൂജ വയ്‌പിനായി പുസ്തകങ്ങൾ ക്ഷേത്ര കൗണ്ടറിൽ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവരാത്രി ദിനങ്ങളിൽ വിശേഷാൽ പൂജകളും നാമസങ്കീർത്തനവും ഉണ്ടാവും.

പൂജ എടുപ്പും വിദ്യാരംഭവും വിജയ ദശമി ദിനമായ ഒക്ടോബർ 26 നു (തിങ്കൾ) രാവിലെ 8:30-ന് ആരംഭിക്കും. 17 നു രാവിലെ 5യ15-ന് നിർമാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാവും ദിവസവും ചടങ്ങുകൾ ആരംഭിക്കുക.

വിജയ ദശമി ദിവസമായ ഒക്ടോബർ 26 നു രാവിലെ 7-ന് ഉഷ:പൂജ, 8:30-ന് പൂജ എടുപ്പ്, തുടർന്ന് വിദ്യാരംഭം. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനി ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. 10-ന് ഉച്ചപൂജ, 10.30-ന് ദശമി ദീപാരാധന എന്നിവ നടക്കും.

വിദ്യാരംഭത്തിനുള്ള കുട്ടികളുടെ പേരും നാളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: ഉണ്ണിപ്പിള്ള (ക്ഷേത്ര മനേജർ) 9354984525, സി. കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി) 8800552070.

റിപ്പോർട്ട്: പി.എൻ. ഷാജി