ബല്‍ജിയത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷം
Wednesday, October 21, 2020 9:02 PM IST
ബ്രസല്‍സ്: കൊറോണവൈറസിന്‍റെ രണ്ടാം തരംഗം ബല്‍ജിയത്തില്‍ അതിരൂക്ഷമായി ആഞ്ഞടിക്കുന്നു. തരംഗമല്ല, സുനാമി തന്നെയാണിതെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രി തന്നെ കഴിഞ്ഞ ദിവസം വിലയിരുത്തിയതിനെ ശരിവയ്ക്കുന്ന തരത്തിലാണ് രാജ്യത്തെ കോവിഡ് കേസുകളുടെ കുതിച്ചുകയറ്റം.

രാജ്യത്തെ ബാറുകളും റസ്റ്ററന്‍റുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു കഴിഞ്ഞു. ജീനങ്ങള്‍ കഴിവതും ജോലികൾ വീടുകളില്‍ തന്നെ ചെയ്യണമെന്നും ഫെയ്സ് മാസ്കുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശം.

ആശുപത്രികള്‍ നിറഞ്ഞു കവിയുന്ന അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കൈകാര്യം ചെയ്യാന്‍ കഴിയാത്തത്ര ജോലിയാണ് ഇപ്പോഴുള്ളതെന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍