അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി ന​യി​ക്കു​ന്ന യു​വ​ജ​ന ധ്യാ​നം ഒ​ക്ടോ​ബ​ർ 30 മു​ത​ൽ; ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ന്നു
Wednesday, October 28, 2020 12:45 AM IST
ബ​ർ​മിം​ഗ്ഹാം: അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി ന​യി​ക്കു​ന്ന യു​വ​ജ​ന ധ്യാ​നം ന്ധ​സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ന്ധ​ഒ​ക്ടോ​ബ​ർ 30 മു​ത​ൽ ന​വം​ബ​ർ 1 വ​രെ ഓ​ണ്‍​ലൈ​നി​ൽ ന​ട​ക്കും. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും യു​വ​ജ​ന ശു​ശ്രൂ​ഷ​ക​നു​മാ​യ റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ, ബ്ര​ദ​ർ ജോ​സ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ഇം​ഗ്ലീ​ഷി​ൽ ന​ട​ക്കു​ന്ന ഈ ​ധ്യാ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും.

വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ നന്മതിന്മക​ളെ വി​വേ​ചി​ച്ച​റി​യു​വാ​ൻ നാ​ളെ​യു​ടെ വാ​ഗ്ദാ​ന​മാ​യ യു​വ​ജ​ന​ത​യെ ക്രി​സ്തു​മാ​ർ​ഗ​ത്തി​ന്‍റെ പ​രി​ശു​ദ്ധാ​ത്മ വ​ഴി​ത്താ​ര​യി​ൽ ന​യി​ക്കാ​ൻ ഓ​രോ ഹൃ​ദ​യ​ങ്ങ​ളി​ലും ആ​ഴ​മാ​ർ​ന്ന ദൈ​വ ക​രു​ണ​യു​ടെ വാ​തി​ൽ തു​റ​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന "​സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ'30 ​ന് വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് 6 മു​ത​ൽ രാ​ത്രി 8 വ​രെ​യും 31നും 1 ​നും ശ​നി , ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 5 മു​ത​ൽ രാ​ത്രി 9 വ​രെ​യു​മാ​യി​രി​ക്കും.

AFCMUK.ORG/REGISTER എ​ന്ന ലി​ങ്കി​ൽ ഈ ​ശു​ശ്രൂ​ഷ​യി​ലേ​ക്ക് പ്ര​ത്യേ​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ് .


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ്നേ​ഹ : 07443043667.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്