ചിത്ര അരുണ്‍ ആലപിച്ച മരിയൻ ഗാനം പുറത്തിറങ്ങി
Wednesday, October 28, 2020 7:41 PM IST
ഡബ്ലിൻ: ബ്ലാക്ക് ആൻഡ് വൈറ്റ് ക്രിയേഷൻസിന്‍റെ ബാനറിൽ ഫാ. രാജേഷ് മേച്ചിറകത്ത് രചനയും സംഗീതവും നിർവഹിച്ച മരിയൻ ഗാനം പുറത്തിറങ്ങി. പ്രമുഖ ഗായിക ചിത്ര അരുണാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മ്യുസിക് ഷാക്ക് ക്രിസ്ത്യൻ ഡിവോഷണൽ സോംഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് "ഓരോകുടുംബവും പ്രാർഥിക്കുംനേരം’ എന്ന ഗാനം റിലീസു ചെയ്തത്. ജപമാലമാസാചരണത്തിന്‍റെ ഭാഗമായാണ് ഗാനം പുറത്തിറക്കിയത്.

സാബു ജോസഫിന്‍റെ സംവിധാനത്തിൽ സണ്ണി തെയ്യപതിക്കൽ നിർമാണവും ഓർക്കസ്ട്രേഷൻ പ്രിൻസ് ജോസഫും വിഷ്വൽ ഡയറക്ഷൻ ബിനു ആന്‍റണിയുമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ ഷിയാസ്, കൊച്ചി മെട്രോ സ്റ്റുഡിയോസ്, എഡിറ്റിംഗ് ആൻഡ് മിക്സിംഗ് ടോബി വർഗീസ്, ഡിസൈൻ മജു പേക്കൽ, കാമറമാൻ റോബിൻ കൊച്ചി എന്നിവരാണ്.

റിപ്പോർട്ട് :ജയ്സണ്‍ കിഴക്കയിൽ