ട്രാഫോർഡ് മലയാളി അസോസിയേഷൻ കേരളപ്പിറവിദിനാഘോഷം സംഘടിപ്പിക്കുന്നു
Saturday, October 31, 2020 3:36 PM IST
മാഞ്ചസ്റ്റർ: ലോക് ഡൗണിന്‍റെ ആലസ്യത്തിൽ നിന്നുണർന്നെണീറ്റു വേറിട്ടൊരു കലാവിരുന്നൊരുക്കുകയാണ് മാഞ്ചസ്റ്ററിലെ ട്രാഫൊർഡ് മലയാളി അസോസിയേഷൻ. നവംബർ ഒന്നിനു കേരളപ്പിറവിദിനത്തിൽ ആരംഭിച്ചു 4 ദിവസമായാണ് വെർച്യുൽ കലാമേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി മാഞ്ചസ്റ്റർ ടിയർ 3 ലോക് ടൗണിലാണ്. ഈ വര്ഷം മാർച്ചിൽ ആദ്യം ലോക് ടൗൺ പ്രിഖ്യാപിച്ചതിനു ശേഷം കൂട്ടായ്മകൾ നിരോധിച്ചത് കാരണത്താലും അസോസിയേഷൻ മുൻ നിശ്ചയിച്ച പരിപാടികളെല്ലാം നിർത്തിവയ്ക്കുകയായിരുന്നു. പരിപാടികളൊന്നും നടത്താൻ കഴിയാത്തതിൽ ട്രാഫൊർഡിലെ എല്ലാ മലയാളികളും വിഷമത്തിലാണെന്നു മനസിലാക്കിയ സംഘടകർ വേറിട്ടൊരു രീതിയിൽ പുതുമയോടുകൂടി ഈ വെർച്വൽ കലാമേള ആസൂത്രണം ചെയ്യുകയായിരുന്നു.

ഡാൻസ്, മ്യൂസിക്, ഫാൻസി ഡ്രസ്, സ്കിറ്റ്, മിമിക്രി, മോണോആക്ട്, ചെറുകഥാ, ഡ്രോയിങ്, യാത്രാ വിവരണം, ടിക് ടോക് തുടങ്ങിയ ഒട്ടനവധി പരിപാടികളാണ് വിർച്യുൽ കലാമേളയിൽ ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്നവർ ട്രാഫോർഡ് മലയാളി അസോസിയേഷന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അവർക്കു കൊടുത്തിരിക്കുന്ന സമയത്തു തങ്ങളുടെ പരിപാടി അപ്‌ലോഡ് ചെയ്തുകൊണ്ടാണ് നടത്തപ്പെടുക. ട്രാഫൊർഡിലെ മലയാളികളെ നാല് ഗ്രൂപ്പുകളിലായി തിരിച്ചു ഓരോ ദിവസം ഓരോ ഗ്രൂപ്പ് മാറ്റുരയ്ക്കുമ്പോൾ പരിപാടി നന്നായി കൊണ്ടുപോകാൻ കഴിയുമെന്ന് സംഘടകർ അറിയിച്ചു. പങ്കെടുക്കുന്ന എല്ലാവര്ക്കും ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രത്യേകം സമ്മാനവും നൽകുന്നതാണ്.

വെർച്യുൽ കലാമേളയുടെ വിജയത്തിന് ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. റെൻസൻ തുടിയൻപ്ലാക്കൽ നെത്രുതോതിൽ 15 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. കമ്മിറ്റിയിൽ സ്റ്റാനി ഇമ്മാനുവേൽ, ജോർജ്ജ് തോമസ്, ബിജു നെടുമ്പള്ളിൽ, സിജു ഫിലിപ്, സിന്ധു സ്റ്റാൻലി, ഫെബിലു സാജു, ഷിബി റെൻസൺ, ഗ്രേയ്‌സൺ കുര്യാക്കോസ്, സാജു ലാസർ, ചാക്കോ ലുക്ക്, ഡോണി ജോൺ, നിമ്മി അനു, ലിംന ലിബിൻ, ആശ ഷിജു തുടങ്ങിയവർ പ്രവർത്തിക്കുന്നു.

റിപ്പോർട്ട് : റെൻസൺ സക്കറിയാസ്‌, മാഞ്ചസ്റ്റർ