ലുധിയാനയിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആഘോഷിച്ചു
Monday, November 2, 2020 7:38 PM IST
ലുധിയാന: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന പഞ്ചാബിലെ ലുധിയാന മാ൪ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ, പരിശുദ്ധ പരുമല തിരുമേനിയുടെ 118-ാമത് ഓർമ പ്പെരുന്നാൾ ആഘോഷിച്ചു.

ചണ്ഡിഗഡ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജേക്കബ് ജോർജ് സമാപന ദിവസത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ച് ആശിർവാദം നൽകി. ആഘോഷമായ തിരുനാൾ റാസക്ക് ലുധിയാന മാ൪ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. എബ്രഹാം മാത്യു നേതൃത്വം നൽകി.

റിപ്പോർട്ട്: ഷിബി പോൾ