അവധിക്കു നാട്ടിലെത്തിയ മലയാളി നേഴ്സ് ഹൃദയാഘാതംമൂലം നിര്യാതനായി
Friday, November 13, 2020 4:11 PM IST
ഡബ്ലിൻ : ഡണ്ടാല്‍ക്ക് സെന്റ് ഒലിവര്‍ എച്ച്എസ്ഇ നഴ്സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സായിരുന്ന സജി സെബാസ്റ്റ്യന്‍ (44) നിര്യാതനായി. പിതാവിനെ ശുശ്രൂഷിക്കാനായി അവധിക്ക് നാട്ടിലെത്തിയതായിരുന്നു.അങ്കമാലിയിലെ വസതിയില്‍ രാത്രി ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. പിതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന സജിയെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സജിയുടെ ഭാര്യ ജെന്നി കുര്യനും സെന്‍റ് ഒലിവര്‍ നഴ്സിംഗ് ഹോമിലെ സ്റ്റാഫ് നഴ്സാണ്. മക്കൾ: പാട്രിക്ക്, ജെറാള്‍ഡ്, അലക്‌സ്.

ഭാര്യയും മക്കളും കേരളത്തില്‍ എത്തിയ ശേഷമാവും സംസ്‌കാരം. അങ്കമാലി വളവി റോഡ് പാറേക്കാട്ടില്‍ സെബാസ്റ്റ്യന്റെ മകനാണ് സജി സെബാസ്റ്റ്യന്‍. മാതാവ് മേരി.

സഹോദരങ്ങൾ : ഫാ. അജി സെബാസ്റ്റ്യന്‍ പാറേക്കാട്ടില്‍ (ഫരീദാബാദ് രൂപത), അമല്‍ സെബാസ്റ്റ്യന്‍ (ഓസ്ട്രേലിയ).

സജിയുടെ സഹോദരി റെജി സെബാസ്റ്റ്യന്‍ ആറു വർഷം മുൻപ് അയര്‍ലണ്ടിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബർ 18 നു നിര്യാതയായിരുന്നു. സഹോദരിയുടെ ചരമ വാര്‍ഷികത്തിനു ദിവസങ്ങൾ ബാക്കി നില്‍ക്കെ സഹോദരനെ തേടി മരണമെത്തിയത് ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തി.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ