കോവിഡ് നിയന്ത്രണങ്ങള്‍ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയത്: മെര്‍ക്കല്‍
Wednesday, November 18, 2020 10:04 PM IST
ബര്‍ലിന്‍: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സ്വീകരിച്ച നടപടികളാണ് തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

തുടരുന്ന പ്രതിസന്ധിയില്‍ ജര്‍മനിക്കാര്‍ വലിയ സമ്മര്‍ദമാണ് നേരിടുന്നത്. സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ പൗരന്‍മാര്‍ക്കു സാധിക്കുന്നതായും മെര്‍ക്കല്‍ സാമ്പത്തിക ഉച്ചകോടിയില്‍ വിലയിരുത്തി. ജനാധിപത്യത്തിനു തന്നെ ബാധ്യതയാകുന്ന തരത്തിലുള്ളതാണ് പല തീരുമാനങ്ങളും . എന്നാല്‍, അവ ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും ചാന്‍സലര്‍ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ