"എഫാത്ത' ഓണ്‍ലൈന്‍ മലയാളം ധ്യാനം നവംബര്‍ 27 മുതല്‍ 29 വരെ
Thursday, November 19, 2020 9:09 PM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ മലയാളം ധ്യാനം നവംബർ 27, 28, 29 (വെള്ളി, ശനി, ഞായർ) തീയതികളിൽ വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെ നടക്കും.

അഭിഷേകാഗ്നി യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന എഫാത്ത ധ്യാനം നയിക്കുന്നത് ഫാ.ഷൈജു നടുവത്താനിയില്‍,സെബാസ്റ്റ്യന്‍ സാലസ്, ബിജു മാത്യൂസ്, ജോണ്‍സണ്‍, സൂര്യ എന്നിവരാണ്. കുടുംബസമേതമോ വ്യക്തിപരമായ പ്രാര്‍ഥനകള്‍ക്ക് സംഘാടകരുമായി നേരത്തെ ബന്ധപ്പെടേണ്ടതാണ്.

സൂമിലും (ID 8513971 9568) യുട്യൂബിലും (AFCM Germany) ലൈവ് ലഭ്യമായിരിക്കും.

വിവരങ്ങൾക്ക്: ഫാ.സന്തോഷ് തോമസ് 004917680383083, ഫാ.ജോസഫ് ചേലംപറമ്പത്ത് 0049 15217042647.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍