ഡിഎംഎ ജനക് പുരി ഏരിയ തെരഞ്ഞെടുപ്പ് 13 ന്
Friday, December 11, 2020 9:10 PM IST
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗവും 2020-21, 22 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഡിസംബർ 13 നു (ഞായർ) രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ ജനക് പുരി സി-2/എ ബ്ളോക്കിലെ മഹാരാജാ അഗ്രസെൻ ഭവനിൽ നടക്കും.

ജനക് പുരി ഏരിയയുടെ കീഴില്‍ 2019-20, 21 വർഷങ്ങളിലെ സാധുവായ അംഗത്വം ഉള്ളവർക്കും ആജീവനാന്ത അംഗങ്ങൾക്കും വോട്ടവകാശമുണ്ടന്ന് ജനറൽ സെക്രട്ടറി സി. ചന്ദ്രൻ അറിയിച്ചു.

ചെയർമാൻ (1), വൈസ് ചെയർമാൻ (1), സെക്രട്ടറി (1), ജോയിന്‍റ് സെക്രട്ടറിമാർ (2), ട്രഷറർ (1), ജോയിന്‍റ് ട്രഷറർ (1), ഇന്‍റേണൽ ഓഡിറ്റർ (1), വിമെൻസ് വിംഗ് കൺവീനർ (1), വിമെൻസ് വിംഗ് ജോയിന്‍റ് കൺവീനർമാർ (2), നിർവാഹക സമിതി അംഗങ്ങൾ (30), നിർവാഹക സമിതി അംഗങ്ങൾ, വിമെൻസ് വിംഗ് (16), ജനറൽ കൗൺസിൽ അംഗങ്ങൾ (74) എന്നീ തസ്തികകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുക.

വോട്ടു രേഖപ്പെടുത്താനെത്തുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ സഹിതം സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു മാത്രമേ
ഹാജരാകാവൂ എന്ന് വരണാധികാരി അഡ്വ. കെ തോമസ് അറിയിച്ചു.

വിവരങ്ങൾക്ക് അഡ്വ. കെ തോമസ് 9811349994 .

റിപ്പോർട്ട്: പി.എൻ. ഷാജി