ദുതിയുദയം പോസ്റ്റർ പ്രകാശനം ചെയ്തു
Sunday, December 13, 2020 11:27 AM IST
ഡല്‍ഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ക്രിസ്മസ് പ്രോഗ്രാം 'ദ്യുതിയുദയം' പോസ്റ്റര്‍ ഡല്‍ഹി ഭദ്രസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് കത്തീഡ്രല്‍ വികാരി ഫാ. അജു ഏബ്രഹാമിന് നല്‍കി പ്രകാശനം ചെയ്തു.

ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാന്‍, കത്തീഡ്രല്‍ അസി. വികാരി ഫാ. ജെയ്‌സണ്‍ ജോസഫ്, യുവജനപ്രസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.