ഗുരുഗ്രാം ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ മണ്ഡല പൂജ ശനിയാഴ്ച
Wednesday, December 23, 2020 11:13 AM IST
ന്യൂ ഡൽഹി: ഗുരുഗ്രാം ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ മണ്ഡല പൂജ ശനിയാഴ്ച്ച (26-12-2020) രാവിലെ നിർമ്മാല്യ ദർശനത്തോടെ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ മുഖ്യ കാർമ്മികത്വത്തിലാവും ചടങ്ങുകൾ നടക്കുക.

രാവിലെ 6-നു നട തുറപ്പ്, 6:15-ന് അഷ്ടാഭിഷേകം, 6:30-ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, 7:30-ന് ഉഷഃപൂജ, 10:45-ന് ഉച്ചപൂജയും വൈകുന്നേരം 6:30-ന് മഹാ ദീപാരാധനയും ദീപക്കാഴ്ച്ചയും, 7:45-ന് അത്താഴ പൂജ, 8:00-ന് ഹരിവരാസനം. തുടർന്ന് പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് വൈസ് പ്രസിഡന്റ് രാജേഷ് പിള്ള, സെക്രട്ടറി എം.കെ. നായർ എന്നിവരുമായി 0124-4004479, 9313533666 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്