നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല
Sunday, December 27, 2020 4:10 PM IST
ന്യൂഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല നടന്നു.രാവിലെ നിർമ്മാല്യ ദർശനവും തുടർന്ന് ഗണപതി ഹോമത്തോടെയുമാണ് ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകർന്നതോടെ പൊങ്കാലക്കു തുടക്കമായി.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി