പ​തി​നൊ​ന്നാ​മ​ത് യു​ക്മ ദേ​ശീ​യ വെ​ർ​ച്വ​ൽ ക​ലാ​മേ​ള​യ്ക്ക് സ​മാ​പ​നം കു​റി​ച്ചു
Monday, December 28, 2020 11:27 PM IST
ല​ണ്ട​ൻ: പ​തി​നൊ​ന്നാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് എ​സ്പി​ബി വെ​ർ​ച്വ​ൽ ന​ഗ​റി​ൽ ഡി​സം​ബ​ർ 28 തി​ങ്ക​ളാ​ഴ്ച തി​ര​ശീ​ല വീണു​. അ​വ​സാ​ന ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ കി​ഡ്സ് സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളാ​യി​രി​ക്കും സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്. യു​കെ​യി​ലും ലോ​ക​മെ​ങ്ങും യു​ക്മ ക​ലാ​മേ​ള 2020 ത​രം​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

പ്ര​വാ​സി ലോ​ക​ത്തി​ന് അ​ത്ഭു​ത​വും ആ​വേ​ശ​വും വാ​രി വി​ത​റി ലോ​ക മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ അ​ഭി​മാ​നം വാ​നോ​ള​മു​യ​ർ​ത്തി​ക്കൊ​ണ്ട്, അ​ന​ശ്വ​ര ക​ലാ​കാ​ര​ൻ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​മ​ണ്യ​ത്തി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള വെ​ർ​ച്വ​ൽ ന​ഗ​റി​ൽ ന​ട​ക്കു​ന്ന യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ലെ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​ന ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ കി​ഡ്സ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളാ​ണ് സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്. പ​തി​നൊ​ന്നാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള അ​ന​ശ്വ​ര ക​ലാ​കാ​ര​നും ബ​ഹു​മു​ഖ​പ്ര​തി​ഭ​യു​മാ​യ എ​സ്പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് ആ​ദ​ര​വ് അ​ർ​പ്പി​ച്ചു അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള വെ​ർ​ച്വ​ൽ ന​ഗ​റി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി സം​പ്രേ​ക്ഷ​ണം ചെ​യ്യാ​ത്ത ബാ​ക്കി മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ സം​പ്രേ​ക്ഷ​ണം ചെ​യ്തത്.

കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, സ്റ്റോ​റി ടെ​ല്ലിം​ഗ്, സോ​ളോ​സോ​ഗ് എ​ന്നി​വ​യും സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഭ​ര​ത​നാ​ട്യം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, പ്ര​സം​ഗം (ഇം​ഗ്ലീ​ഷ്), നാ​ടോ​ടി നൃ​ത്തം, കീ​ബോ​ർ​ഡ്, മോ​ഹി​നി​യാ​ട്ടം, മോ​ണോ ആ​ക്ട്, പ​ദ്യ​പാ​രാ​യ​ണം, സോ​ളോ സോം​ഗ്, വ​യ​ലി​ൻ എ​ന്നി​വ​യും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഭ​ര​ത​നാ​ട്യം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഡ്രം​സ്, പ്ര​സം​ഗം (ഇം​ഗ്ലീ​ഷ് & മ​ല​യാ​ളം) നാ​ടോ​ടി നൃ​ത്തം, കീ​ബോ​ർ​ഡ്, മോ​ഹി​നി​യാ​ട്ടം, പ​ദ്യ​പാ​രാ​യ​ണം, സോ​ളോ സോം​ഗ്, വ​യ​ലി​ൻ മ​ത്സ​ര​ങ്ങ​ളും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഭ​ര​ത​നാ​ട്യം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഡ്രം​സ്, പ്ര​സം​ഗം (മ​ല​യാ​ളം), മോ​ഹി​നി​യാ​ട്ടം, മോ​ണോ ആ​ക്ട്, പ​ദ്യ പാ​രാ​യ​ണം, സോ​ളോ സോം​ഗ് എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ യു​ക്മ​യു​ടെ ഒൗ​ദ്യോ​ഗി​ക ഫെ​യ്സ് ബു​ക്ക് പേ​ജാ​യ യു​ക്മ​യി​ലൂ​ടെ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്.

സു​പ്ര​സി​ദ്ധ ചെ​ണ്ട​മേ​ളം വി​ദ്വാ​ൻ പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ മാ​രാ​രു​ടെ പു​ക​ൾ​പെ​റ്റ മേ​ള​പ്പെ​രു​മ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട പ​തി​നൊ​ന്നാ​മ​ത് യു​ക്മ ദേ​ശീ​യ വെ​ർ​ച്വ​ൽ ക​ലാ​മേ​ള​യു​ടെ എ​ട്ടാം ദി​വ​സം ഭാ​ഗം ഏ​ഴി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ യു​ക്മ​യു​ടെ ഒ​ദ്യോ​ഗി​ക ഫെ​യ്സ് ബു​ക്ക് പേ​ജാ​യ യു​ക്മ​യി​ലൂ​ടെ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്.

അ​ന്ത​രി​ച്ച സം​ഗീ​ത ച​ക്ര​വ​ർ​ത്തി എ​സ്ബി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് ആ​ദ​ര​വ് അ​ർ​പ്പി​ച്ചു​കൊ​ണ്ട്, അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​മ​ധേ​യ​ത്വ​ത്തി​ലു​ള്ള എ​സ്പി​ബി വെ​ർ​ച്വ​ൽ ന​ഗ​റി​ലാ​ണ് പ​തി​നൊ​ന്നാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ലെ മ​ത്സ​ര​ങ്ങ​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​ത്. വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലും വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലു​മാ​യി അ​ഞ്ഞൂ​റി​ലേ​റെ മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ക​ലാ​മേ​ള​യി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ശേ​ഷം സ​ബ് ജൂ​നി​യേ​ർ​സ് ഭ​ര​ത​നാ​ട്യ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്.

2021 ജ​നു​വ​രി 2 ശ​നി​യാ​ഴ്ച യു​ക്മ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പു​തു​വ​ത്സ​ര ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വി​ധി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ സ​മാ​പ​ന​വും ഫ​ല പ്ര​ഖ്യാ​പ​ന​വും പ്ര​ഖ്യാ​പി​ക്കു​വാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ക​ലാ​മേ​ള​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ന്‍റെ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് യു​ക്മ ന​ട​ത്തു​ന്ന ദേ​ശീ​യ ക​ലാ​മേ​ള ലോ​ക​മെ​ന്പാ​ടു​മു​ള്ള​വ​രു​ടെ സ്വീ​ക​ര​ണ മു​റി​ക​ളി​ലേ​ക്കെ​ത്തു​ന്പോ​ൾ, അ​തി​നെ സ​ഹ​ർ​ഷം സ്വീ​ക​രി​ക്കു​ക​യും ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്ത എ​ല്ലാ ക​ലാ സ്നേ​ഹി​ക​ളോ​ടും ന​ന്ദി പ​റ​ഞ്ഞ് കൊ​ണ്ടും, ക​ലാ​മേ​ള​യി​ൽ മ​ത്സ​രാ​ർ​ഥി​ക​ളാ​യി പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലും പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ടും, അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്നും മ​ത്സ​രാ​ർ​ഥി​ക​ളെ ഹൃ​ദ​യ​പൂ​ർ​വം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് യു​ക്മ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​ക്ക് വേ​ണ്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് അ​ഭ്യ​ർ​ഥി​ച്ചു.