പകർച്ചവ്യാധികളെ അതിജീവിച്ച 101 കാരി വാക്സിൻ സ്വീകരിച്ചു
Friday, January 15, 2021 9:50 PM IST
ബാഴ്സലോണ : സ്പാനിഷ് ഫ്ളുവിനെയും കൊറോണയെയും അതിജീവിച്ച സ്പെയിനിലെ നൂറ്റൊന്നുകാരിയായ എമിലി ലോസൻ കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കുഞ്ഞായിരിക്കുന്പോൾ, സ്പാനിഷ് പനി ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന എമിലി ലോസന് കഴിഞ്ഞവർഷം കൊറോണയും പിടിപെട്ടിരുന്നു.1919 ൽ പകർച്ചവ്യാധി വ്യാപിച്ചപ്പോഴാണ് ലോസണ്‍ ജനിച്ചത്. സ്പാനിഷ് പകർച്ചവ്യാധി മൂലം ലോകമെന്പാടും 50 ദശലക്ഷം ആളുകൾ മരിച്ചിരുന്നു.

ആഗോള തലത്തിൽ കൊറോണപ്പട്ടികയിൽ ഒന്പതാം സ്ഥാനമുള്ള സ്പെയിനിൽ ആകെ രോഗബാധിതരുടെ എണ്ണം 22,11,967 ഉം മരണപ്പെട്ടവരുടെ എണ്ണം 53,079 ഉം ആണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ