ഡിഎംഎ കരോൾ ഗാന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
Saturday, January 16, 2021 2:29 AM IST
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ക്രിസ്മസ് കരോൾ ഗാന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഒന്നാം സമ്മാനം നേടിയ മയൂർ വിഹാർ ഫേസ്-3 ഏരിയാ ടീമിന് മാനുവേൽ മലബാർ ജൂവലേഴ്സ് മാനേജിംഗ്‌ ഡയറക്ടർ മാനുവേൽ മെഴുക്കനാൽ ഫലകം സമ്മാനിച്ചു.

രണ്ടാം സമ്മാനത്തിന് അർഹരായ ജനക്പുരി ഏരിയാ ടീം ജെഎൻയുവിലെ ഹിസ്റ്ററി പ്രഫസർ ഫാ. പയസ് മാലേക്കണ്ടത്തിൽ നിന്നും ഫലകം ഏറ്റുവാങ്ങി.

മൂന്നാം സ്ഥാനം നേടിയ രജൗരി ഗാർഡൻ ഏരിയാ ടീം സിബിഐ എസ്പി എസ്. കിരൺ, ഐപിഎസിൽ നിന്നും ഫലകം ഏറ്റുവാങ്ങി.

റിപ്പോർട്ട്: പി.എൻ. ഷാജി