പെ​രി​യാ​ർ​തീ​രം വാ​ർ​ഷി​ക ചാ​രി​റ്റി ഫ​ണ്ട് ന​ൽ​കി
Thursday, January 28, 2021 4:23 AM IST
എ​ഡ്മ​ന്‍റ​ൻ : കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ൻ​ൽ താ​മ​സി​ക്കു​ന്ന അ​ങ്ക​മാ​ലി - കാ​ല​ടി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ’പെ​രി​യാ​ർ തീ​രം’ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ന​ൽ​കി വ​രു​ന്ന ചാ​രി​റ്റി ഫ​ണ്ട് ഈ ​വ​ർ​ഷ​വും വി​ത​ര​ണം ചെ​യ്തു.

മ​ല​യാ​റ്റൂ​ർ -നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ൽ പെ​ട്ട, കാ​ൻ​സ​ർ ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ കു​ടും​ബ​ത്തി​നാ​ണ് ഇ​ത്ത​വ​ണ ഈ ​വ​ർ​ഷ​ത്തെ സ​ഹാ​യം ന​ൽ​കി​യ​ത്. പോ​രി​യ​ർ​ത്തീ​ര​ത്തി​ന്‍റെ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ആ​ളു​ക​ളി​ൽ നി​ന്നും, പെ​രി​യ​ർ​ത്തീ​ര​ത്തി​ലെ അം​ഗ​ങ്ങ​ൾ മു​ഖേ​ന അ​പേ​ക്ഷ സ്വീ​ക​രി​ച്ചാ​ണ്, അ​ർ​ഹ​രാ​യ കു​ടും​ബ​ത്തെ ക​ണ്ടെ​തി​യ​ത്.

ഈ ​മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും അം​ഗ​ങ്ങ​ളെ​ല്ലാ​വ​രും പ​ര​മാ​വ​ധി സ​ഹ​ക​രി​ച്ച് ഈ ​പ്ര​യ​ത്ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​തു ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യി​രു​ന്നു. പെ​രി​യാ​ർ​തീ​രം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ബൈ​ജു ഉ​മ്മ​ച്ച​ൻ, സ​ഹാ​യ​ത്തി​ന് അ​ർ​ഹ​മാ​യ കു​ടും​ബ​ത്തി​ൽ നേ​രി​ട്ടെ​ത്തി തു​ക കൈ​മാ​റി. പെ​രി​യാ​ർ തീ​രം പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ബി​ന്ദു സു​നി​ൽ, ഖ​ജാ​ൻ​ജി ജോ​സ​ഫ് കു​ന്പ​ള​ത്താ​ൻ മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ, ചാ​രി​റ്റി ഫ​ണ്ട് സ​മാ​ഹ​രി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി.