പുഷ്പവിഹാർ തിരുക്കുടുംബ ദേവാലയത്തിലെ സംയുക്ത തിരുനാൾ സമാപിച്ചു
Sunday, February 14, 2021 11:27 AM IST
ന്യൂ​ഡ​ൽ​ഹി: പു​ഷ്പ​വി​ഹാ​ർ നേ​ബ് സെ​റാ​യി തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ തി​രു​ക്കു​ടും​ബ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ സ​മാ​പി​ച്ചു. തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഫെ​ബ്രു​വ​രി 11 ,12 ,13 തീ​യ​തി​ക​ളി​ലാ​ണ് ന​ട​ത്ത​പ്പെ​ട്ട​ത്. ഫാ. ​ജോ​മോ​ൻ ക​പ്പ​ലു​മാ​ക്ക​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തു​ക​യും ഫാ. ​ജോ​മി ക​ളം​ബ​ര​ത്ത്, ഫാ . ​ജി​തി​ൻ വ​ട​ക്കേ​ൽ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് കി​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ക​യും ചെ​യ്തു.

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ അ​ന്പ് (ക​ഴു​ന്ന്) എ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്നു. തി​രു​ന്നാ​ൾ സ​മാ​പ​ന​ദി​വ​സം ചെ​ണ്ട​മേ​ള​ത്തോ​ടു​കൂ​ടി​യ പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ര്ക്കും വി​കാ​രി ഫാ. ​ജോ​ർ​ജ് കൊ​ച്ചു​പു​ര​യ്ക്ക​ൽ ന​ന്ദി അ​റി​യി​ച്ചു.

14 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9നു ​കു​ട്ടി​ക​ളു​ടെ ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കും . ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍​സി​ഞ്ഞോ​ർ ജോ​സ് വെ​ട്ടി​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്