കോ​വി​ഡ് പ്ര​ത്യാ​ഘാ​തം വി​ദ്യാ​ഭ്യാ​സ ബ​ജ​റ്റു​ക​ളെ ബാ​ധി​ക്കു​ന്നു
Wednesday, March 3, 2021 2:30 AM IST
ബെ​ർ​ലി​ൻ: കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണ​മു​ണ്ടാ​യ സാ​ന്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ദ​രി​ദ്ര രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ ബ​ജ​റ്റി​നെ ഗ​ണ്യ​മാ​യി ബാ​ധി​ക്കു​ന്ന​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ട്. പി​ന്നാ​ക്ക രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ ബ​ജ​റ്റി​ൽ 65 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​യി. സ​ന്പ​ന്ന രാ​ജ്യ​ങ്ങ​ളി​ൽ 33 ശ​ത​മാ​ന​മാ​ണ് കു​റ​വ് വ​രു​ന്ന​താ​യാ​ണ് പ​ഠ​ന​റി​പ്പോ​ർ​ട്ട്.

29 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​ക ബാ​ങ്ക് പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

സാ​ന്പ​ത്തി​ക​മാ​യി ഏ​റെ പി​ന്നാ​ക്ക​മാ​യ അ​ഫ്ഗാ​നി​സ്ഥാ​ൻ, ഇ​ത്യോ​പ്യ, ഉ​ഗാ​ണ്ട എ​ന്നീ രാ​ജ്യ​ങ്ങ​ളും ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്ത്, ഇ​ന്ത്യ, കെ​നി​യ, കി​ർ​ഗി​സ് റി​പ്പ​ബ്ലി​ക്, മൊ​റോ​ക്കോ, മ്യാ·​ർ, നേ​പ്പാ​ൾ, നൈ​ജീ​രി​യ, പാ​കി​സ്ഥാ​ൻ, ഫി​ലി​പ്പീ​ൻ​സ്, താ​ൻ​സാ​നി​യ, യു​ക്രെ​യ്ൻ, ഉ​സ്ബെ​കി​സ്താ​ൻ, അ​ർ​ജ​ൻ​റീ​ന, ബ്ര​സീ​ൽ, കൊ​ളം​ബി​യ, ജോ​ർ​ഡ​ൻ, ഇ​ന്തോ​നേ​ഷ്യ, ക​സ​ഖ്സ്താ​ൻ, മെ​ക്സി​കോ, പെ​റു, റ​ഷ്യ, തു​ർ​ക്കി, ചി​ലി, പ​നാ​മ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ