നോ​ന്പു​കാ​ല ക​ണ്‍​വ​ൻ​ഷ​ന് വെ​ള്ളി​യാ​ഴ്ച സ​മാ​പ​നം
Thursday, March 25, 2021 11:46 PM IST
ല​ണ്ട​ൻ: പ​രി​ശു​ദ്ധ അ​ന്ത്യോ​ഖ്യാ സിം​ഹാ​സ​ന​ത്തി​ൽ ക​ഴി​ലു​ള്ള യാ​ക്കോ​ബാ​യ സ​ഭ​യു​ടെ യു​കെ ഭ​ദ്രാ​സ​നം ഇ​ഥം പ്ര​ദ​മാ​യി നോ​ന്പി​ലെ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ന​ട​ത്തി​വ​രു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ മാ​ർ​ച്ച് 26 വെ​ള്ളി​യാ​ഴ്ച പ​ര്യ​വ​സാ​നി​യ്ക്കും.

സു​റി​യാ​നി സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത·ാ​ർ​ക്കൊ​പ്പം ഇ​ത​ര​സ​ഹോ​ദ​രീ സ​ഭ​ക​ളി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത തീ​രു​മേ​നി​മാ​രും ശ്രേ​ഷ​ഠ​രാ​യ പ്ര​മു​ഖ വൈ​ദീ​ക ശ്രേ​ഷ്ഠ​രും വ​ച​ന​സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി അ​നു​ഗ്ര​ഹി​ച്ചു. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും യു​കെ ഭ​ദ്രാ​സ​ന​ത്തി​ലെ 1200 ഓ​ളം യാ​ക്കോ​ബാ​യ സ​ഭ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത അ​നു​ഗ്ര​ഹീ​ത​മാ​യ ഒ​രു കൂ​ടി​വ​ര​വാ​യി തീ​ർ​ന്നു ഈ ​ക​ണ്‍​വ​ൻ​ഷ​ൻ.

സ​മാ​പ​ന ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ സു​വി​ശേ​ഷ​ഘോ​ഷ​ണ​ത്തി​ന് പു​റ​മേ പ​രി​ശു​ദ്ധ യാ​ക്കോ​ബാ​യ സു​റി​യാ​നി നേ​രി​ട്ടു​കൊ​ണ്ടി​രി​യ്ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്ത് സ​ത്യ​വി​ശ്വാ​സ​വും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്തു​വാ​ൻ വേ​ണ്ടി​യും കൂ​ടാ​തെ കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ന​ട്ടം തി​രി​യു​ന്ന ലോ​ക​ത്തോ​ട് ദൈ​വം ക​രു​ണ​ചെ​യ്യു​വാ​നും വേ​ണ്ടി വി​ശ്വാ​സി​ക​ൾ എ​ല്ലാ​വ​രും മെ​ഴു​കു​തി​രി ക​ത്തി​ച്ച് പി​ടി​ച്ച് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​യ്ക്കും.