യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ പ്രചാരണ സമാപനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും
Saturday, March 27, 2021 2:51 AM IST
ബെര്‍ലിന്‍: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വെർച്വൽ തെരഞ്ഞെടുപ്പ് മീറ്റിങ്ങിന്‍റെ സമാപന സമ്മേളനം യുഡിഎഫിന്‍റെ സമുന്നത നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.

മാര്‍ച്ച് 28 ന് (ഞായർ) രാത്രി ഇന്ത്യന്‍ സമയം 10.30 നാണ് (വൈകുന്നേരം 7 ന് യൂറോപ്പ്, യുകെ & അയര്‍ലൻഡ് 6 മണി) പരിപാടി.

യുഡിഎഫിലെ വിവിധ കക്ഷി നേതാക്കളായ ബെന്നി ബഹനാന്‍ എംപി, സയിദ് മുനവറലി ശിഹാബ് തങ്ങള്‍, എൻ.കെ. പ്രേമചന്ദ്രന്‍ എംപി, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എംഎല്‍എ, സി.പി.ജോണ്‍, റോജി എം ജോണ്‍ എംഎല്‍എ, കെ.എം.ഷാജി എംഎല്‍എ. എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കേരളത്തിന്‍റെ ഭാവി തീരുമാനിയ്ക്കുന്ന ആസന്നമായ തെരഞ്ഞെടുപ്പില്‍ പ്രവാസലോകത്തിരുന്നുകൊണ്ട് ജനാധിപത്യത്തിന്‍റെ കാവല്‍ഭടന്മാരായി കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ക്ക് കരുത്തുപകരാന്‍ വെർച്വൽ മീറ്റിംഗില്‍ പങ്കെടുക്കാന്‍ യൂറോപ്പിലെ മുഴുവന്‍ യുഡിഎഫ് പ്രവര്‍ത്തകരെയും അനുഭാവികളെയും ജനാധിപത്യ വിശ്വാസികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ജിന്‍സണ്‍ എഫ്. കല്ലുമാടിക്കല്‍(പേട്രണ്‍), ഡോ.അലി കൂനാരി (ചെയര്‍മാന്‍), സണ്ണി ജോസഫ് (കണ്‍വീനര്‍) എന്നിവര്‍ അറിയിച്ചു.

Date: 28.03. 2021 ?

Time
7:00 PM Europe,
6:00 PM UK & Ireland
10:30 PM. India
Join Zoom (Meeting link
Join Zoom Meeting
https://us02web.zoom.us/j/6350101861?pwd=VXJ0NHlpTWFtQkNFYmdpMWhidU5Fdz09
Meeting ID: 635 010 1861
Passcode: udf2021

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ