ജ​സോ​ള ഫൊ​റോ​ന വി​കാ​രി ഫാ. ​ജൂ​ലി​യ​സ് ജോ​ബ​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, April 6, 2021 10:40 PM IST
ന്യൂ​ഡ​ൽ​ഹി: ജ​സോ​ള ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വി​കാ​രി ഫാ. ​ജൂ​ലി​യ​സ് ജോ​ബ​ന് ഇ​ട​വ​ക​യും സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

സ​ഹ​വി​കാ​രി ഫാ. ​ജോ​മി സ്വാ​ഗ​തം പ​റ​യു​ക​യും, ജോ​മോ​ൻ, ബി​ജോ, ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫാ. ​ഫ്രി​ജോ, ഭാ​ര​വാ​ഹി​ക​ളാ​യ ടോ​ണി, അ​ഭി​ലാ​ഷ് നേ​തൃ​ത്വം ന​ൽ​കി. ജ​സോ​ള ഫൊ​റോ​ന പു​തി​യ വി​കാ​രി​യാ​യ റ​വ. ഫാ. ​ബാ​ബു അ​നി​ത്താ​നം തി​ങ്ക​ളാ​ഴ്ച ചാ​ർ​ജെ​ടു​ക്കു​ന്ന​താ​ണ്.


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്