ഡി​എം​എ ദി​നം ഓ​ണ്‍​ലൈ​നി​ലൂ​ടെ ആ​ഘോ​ഷി​ക്കു​ന്നു
Wednesday, April 14, 2021 4:05 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക ദി​നം ഏ​പ്രി​ൽ 14 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ യു ​ട്യൂ​ബി​ൽ വീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ല്ലാ വ​ർ​ഷ​വും ഏ​പ്രി​ൽ 14 ഡി​എം​എ ദി​ന​മാ​യി 2008 മു​ത​ൽ ആ​ഘോ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ഇ​ന്ന​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ ഒ​ത്തു കൂ​ടു​ന്ന​ത് അ​നു​വ​ദ​നീ​യ​വു​മ​ല്ല സു​ര​ക്ഷി​ത​വു​മ​ല്ല. അ​തി​നാ​ലാ​ണ് ഓ​ണ്‍​ലൈ​നി​ലൂ​ടെ ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഡി​എം​എ ദി​നം ക​ണ്‍​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി. പ​റ​ഞ്ഞു.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ സ്വാ​ഗ​തം ആ​ശം​സി​ക്കും. ച​ട​ങ്ങി​ൽ ഡി​എം​എ ത്രൈ​മാ​സി​ക​യു​ടെ ര​ണ്ടാം ല​ക്കം വി​ത​ര​ണോ​ദ്ഘാ​ട​നം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന മ​ല​യാ​ള മ​നോ​ര​മ ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ് ജോ​മി തോ​മ​സ് നി​ർ​വ​ഹി​ക്കും.

സ്വ​യം സു​ര​ക്ഷി​ത​രാ​യി വീ​ടു​ക​ളി​ൽ ഇ​രു​ന്നു​കൊ​ണ്ട് പ​രി​പാ​ടി​യു​ടെ യു-​ട്യൂ​ബ് ലി​ങ്കി​ൽ https://youtu.be/mJ0fPptgMgo ക്ലി​ക്ക് ചെ​യ്ത് ഡി​എം​എ ദി​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള സൗ​ക​ര്യ​മാ​ണ് എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കു​മാ​യി ഡി​എം​എ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9312217598, 9810388593 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി