എ​യ​ർ​ ഇ​ന്ത്യ യു​കെ വി​മാ​ന സ​ർ​വീ​സ് മേ​യ് ഒ​ന്നു മു​ത​ൽ പു​നഃ​രാ​രം​ഭി​ച്ചു
Saturday, May 1, 2021 8:43 PM IST
ല​ണ്ട​ൻ: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​യ​ർ ഇ​ന്ത്യ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി​യ ബ്രി​ട്ട​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ മേ​യ് ഒ​ന്നി​ന് ഭാ​ഗി​ക​മാ​യി പു​ന​രാം​രം​ഭി​ച്ചു . ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കാ​ണ് മേ​യ് ഒ​ന്നു​മു​ത​ൽ 15 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി സ​ർ​വീ​സ് പു​നരാ​രം​ഭി​ച്ച​ത്.

മേ​യ് 1,4,6,8,11,13,15, തീ​യ​തി​ക​ളി​ൽ മും​ബൈ​യി​ൽ നി​ന്ന് ല​ണ്ട​ൻ ഹീ​ത്രൂ​വി​ലേ​യ്ക്കും മേ​യ് 2,3,7,9.10,14 തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്നു ല​ണ്ട​ൻ ഹീ​ത്രു​വി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളാ​ണ് ഉ​ണ്ടാ​വു​ക.

മേ​യ് 5,12 തീ​യ​തി​ക​ളി​ൽ ബം​ഗ​ളൂ​രി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​യ്ക്കു​ന്ന​ത്. ഈ ​മാ​സം 24 മു​ത​ൽ ബ്രി​ട്ട​ൻ ഇ​ന്ത്യ​യെ റെ​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​മാ​ന​സ​ർ​വീ​സും യാ​ത്രാ​വി​ല​ക്കും ഏ​ൽ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മു​ൻ പ​റ​ഞ്ഞ തീ​യ​തി​ക​ളി​ൽ യാ​ത്ര​യ്ക്ക് നേ​ര​ത്തെ ടി​ക്ക​റ്റ് ബു​ക്കു​ചെ​യ്തി​രു​ന്ന​വ​ർ ടി​ക്ക​റ്റു​ക​ൾ റീ ​ബു​ക്ക് ചെ​യ്യു​ക​യോ എ​യ​ർ ഇ​ന്ത്യ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റീ ​ക​ണ്‍​ഫേം ചെ​യ്ത് യാ​ത്ര ക്ര​മീ​ക​രി​ക്കേ​ണ്ട​താ​ണ്. പു​തി​യ ടി​ക്ക​റ്റു​ക​ൾ​ക്കാ​യി എ​യ​ർ ഇ​ന്ത്യ വെ​ബ്സൈ​റ്റ് വ​ഴി​യും മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​ർ വ​ഴി​യാ​യും ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​യ്ക്കും. യാ​ത്ര​ക്കാ​ർ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും പൂ​ർ​ണ​മാ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ക്വാ​റ​ന്‍റൈ​ൻ നി​ബ​ന്ധ​ന​ക​ൾ അ​നു​സ​രി​ച്ചു​മാ​യി​രി​ക്കും യാ​ത്ര സ​ജ്ജ​മാ​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ