കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങായി ബിപിഡി കേരളം
Saturday, May 15, 2021 9:21 PM IST
ന്യൂ ഡൽഹി: നഗരത്തിൽ ലോക്ക് ഡൗൺ മൂലം കഷ്ടത അനുഭവിക്കുന്ന നിർദ്ദന കുടുംബങ്ങൾക്ക് കൈത്താങ്ങായി ബിപിഡി കേരളം. പ്രമുഖ രക്ത ദാതാക്കളായ ബ്ലഡ് പ്രൊവൈഡേഴ്‌സ് ഡ്രീം (ബിപിഡി) കേരള ചെയർമാൻ ടി.കെ. അനിൽ, ഡൽഹി വൈക്കം സംഘം ജനറൽ സെക്രട്ടറി ടി.ഒ. തോമസ് എന്നിവർ ചേർന്നാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്‌തത്.

ജവാഹർ ലാൽ യൂണിവേഴ്‌സിറ്റിക്കു സമീപം താമസിക്കുന്നവർക്കാണ് ബിപിഡി കേരളയുടെ അഭ്യർത്ഥന മാനിച്ച് ഡൽഹി വൈക്കം സംഘം ആഹാര സാധനങ്ങളടങ്ങിയ പാക്കറ്റുകൾ വിതരണം ചെയ്തത്.

റിപ്പോർട്ട്: പി.എൻ. ഷാജി