നാടിനൊരു പള്‍സ് ഓക്സിമീറ്റര്‍; നിങ്ങള്‍ക്കും പങ്കാളിയാകാം
Sunday, May 16, 2021 3:36 PM IST
ഡബ്ലിൻ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് സഹായ മനസ്കരായ ആളുകളുടെ പിന്തുണയോടെ 300 പള്‍സ് ഓക്സിമീറ്റര്‍ ചൊവ്വാഴയോടെ എയർ കാർഗോ വഴി നാട്ടിലേക്ക് അയക്കുവാനുള്ള തയാറെടുപ്പിലാണ്‌.

അയര്‍ലണ്ടിലെ പ്രമുഖ ഫാര്‍മസിയായ Molloys Pharmacy യില്‍ നിന്നും 14 യൂറോ മുതലുള്ള പള്‍സ് ഓക്സിമീറ്ററുകള്‍ ഓര്‍ഡര്‍ നല്‍‌കി നിങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളിയായി ജന്മനാടിന്‌ കൈത്താങ്ങാകാം.Molloys Pharmacy യില്‍ നിന്നും എങ്ങനെ ഓർഡർ ചെയ്യണമെന്നുള്ള വിവരങ്ങള്‍ക്ക് www.wmcireland.com സന്ദര്‍ശിക്കുക.

നിങ്ങളുടെ പരിചയത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നോ, നിങ്ങൾക്ക് നേരിട്ടോ പള്‍സ് ഓക്സിമീറ്ററുകള്‍ ലഭ്യമാക്കാൻ സാധിക്കുമെങ്കിൽ അവയും ഇതോടൊപ്പം അയയ്ക്കാൻ സാധിക്കും. വിവരങ്ങൾക്ക് : 0870557783 (അനിത്ത്), 0872365378 (കിംഗ് കുമാർ ). അടുത്ത ആഴ്ച തന്നെ അയയ്‌ക്കേണ്ടതിനാൽ എത്രയും വേഗം ഇതിനോട് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.‌

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ