പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത
Thursday, May 27, 2021 11:30 PM IST
ന്യൂ​ഡ​ൽ​ഹി: 2012 മെ​യ് 27 ന് ​സ്ഥാ​പി​ത​മാ​യ ഫ​രീ​ദാ​ബാ​ദ് - ഡ​ൽ​ഹി രൂ​പ​ത വി​ജ​യ​ക​ര​മാ​യി ഒ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി 2021 മെ​യ് 27 ന് ​പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ കൊ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്ത​പ്പെ​ട്ടു.

വൈ​കി​ട്ട് ആ​റി​ന് വൈ​ദീ​ക​രു​ടെ ഒ​രു സും ​മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ക്കു​ക​യും ആ​ർ​ച്ച്ബി​ഷ​പ്പ് അ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ ക​ഴി​ഞ്ഞ ഒ​ൻ​പ​ത് വ​ർ​ഷ​ത്തി​നി​ടെ രൂ​പ​ത​യു​ടെ ഉ​ന്ന​മ​ന​ത്തി​നും വ​ള​ർ​ച്ച​ക്കും വേ​ണ്ടി അ​ഹോ​രാ​ത്രം ത​ന്നോ​ടൊ​പ്പം അ​ദ്ധ്വാ​നി​ച്ച വൈ​ദീ​ക​രെ​യും സ​ന്യ​സ്ഥ​രെ​യും വി​ശ്വാ​സി​ക​ളെ​യും അ​ദേ​ഹം പ്ര​ത്യേ​കം അ​നു​സ്മ​രി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

ഡ​ൽ​ഹി മി​ഷ​ന്‍റെ ആ​ദ്യ​കാ​ല കോ​ർ​ഡി​നേ​റ്റ​റാ​യും പി​ന്നീ​ട് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ളു​മാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച ഫാ. ​ജോ​സ് ഇ​ട​ശേ​രി സ​ന്ദേ​ശം ന​ൽ​കു​ക​യും രൂ​പ​ത​യു​ടെ ആ​രം​ഭം മു​ത​ൽ രൂ​പ​ത​യി​ൽ സേ​വ​നം ചെ​യ്തു വ​രു​ന്ന ഫാ. ​ബെ​ന്നി പാ​ലാ​ട്ടി ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും എ​ല്ലാ​വ​ർ​ക്കും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം പ​റ​യു​ക​യും ചെ​യ്തു. വൈ​കി​ട്ട് ഏ​ഴി​ന് ആ​ർ​ച്ച്ബി​ഷ​പ്പ് തി​രി​തെ​ളി​ച്ച് പ​ത്താം വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കു​ക​യും കൃ​ത​ജ്ഞ​ത ബ​ലി അ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​ഭി​ന​ന്ദ​ന ച​ട​ങ്ങി​ൽ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ബി​ഷ​പ് ജോ​സ് പു​ത്ത​ൻ വീ​ട്ടി​ൽ, മു​ൻ വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കും പാ​ട​ൻ, ഫാ. ​ജോ​സ് ഇ​ട​ശ്ശേ​രി, മു​ൻ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​സി. ജോ​സ് , പി .​ജെ. തോ​മ​സ്, ഹോ​ളി ഫാ​മി​ലി സ​ഭ​യു​ടെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പീ​രി​യ​ർ സി​സ്റ്റ​ർ ഭ​വ്യ , ഫാ. ​എ​ബി​ൻ കു​ന്ന​പ്പി​ള്ളി, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ.​സി. വി​ൽ​സ​ണ്‍, ഡി​എ​സ്വൈ​എം പ്ര​സി​ഡ​ന്‍റ് ഗ്ലോ​റി റോ​സ് റോ​യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

രൂ​പ​ത​യു​ടെ ആ​രം​ഭ​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും ഹ്ര​സ്വ​ച​രി​ത്രം ചി​ത്രീ​ക​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ പ്രോ​ഗ്രാം ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പ്ര​ദ​ർ​ശി​പ്പി​ച്ചു. മൊ​ണ്‍​സി​ഞ്ഞോ​ർ ജോ​സ​ഫ് ഓ​ട​നാ​ട്ട്, ഫാ​ദ​ർ ജോ​യ്സ​ണ്‍ പു​തു​ശേ​രി, ഫാ. ​ജി​തി​ൻ വ​ട​ക്കേ​ൽ , ഫാ. ​ഫ്രി​ജോ ത​റ​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങും ദി​വ്യ​ബ​ലി​യും അ​നു​മോ​ദ​ന ച​ട​ങ്ങും രൂ​പ​ത​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലാ​യ ട്രൂ​ത്ത് ടൈ​ഡിം​ഗ്സി​ൽ ത​ൽ​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്