2030 ഓ​ടെ കാ​ർ​ബ​ണ്‍ പു​റ​ന്ത​ള്ള​ൽ 55 ശ​ത​മാ​നം കു​റ​യ്ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ
Friday, May 28, 2021 1:05 AM IST
ബ്ര​സ​ൽ​സ്: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നേ​രി​ടു​ന്ന​തി​നു​ള്ള സ​മ​ഗ്ര ന​ട​പ​ടി​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഉ​ച്ച​കോ​ടി​യി​ൽ തീ​രു​മാ​നം. 2030 ആ​കു​ന്ന​തോ​ടെ 1990ലേ​തി​ന്‍റെ 55 ശ​ത​മാ​ന​മാ​യി കാ​ർ​ബ​ണ്‍ പു​റ​ന്ത​ള്ള​ൽ കു​റ​യ്ക്കും എ​ന്ന​താ​ണ് സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നം.

ഈ ​ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​നോ​ട് ഉ​ച്ച​കോ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ലൈ​യി​ൽ തീ​രു​മാ​നം പു​റ​ത്തു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം കാ​റു​ക​ളു​ടെ കാ​ർ​ബ​ണ്‍ പു​റ​ന്ത​ള്ള​ൽ പ​രി​ധി​യി​ൽ മാ​റ്റം വ​രും. പാ​ര​ന്പ​ര്യേ​ത​ര ഉൗ​ർ​ജോ​ത്പാ​ദ​ന വ​ർ​ധ​ന, മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന ഇ​ന്ധ​ന​ങ്ങ​ൾ അ​ധി​ക നി​കു​തി, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കാ​ർ​ബ​ണ്‍ വി​പ​ണി പ​രി​ഷ്ക​ര​ണം എ​ന്നി​വ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന് സൂ​ച​ന.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ