ന്യൂഡൽഹി: വേൾഡ് മലയാളി കൗണ്‍സിലിന്റെ ഉത്തർ പ്രദേശും അനുബന്ധ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന പ്രവിശ്യയുടെ ആഭിമുഖ്യത്തിലുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ സാമഗ്രികളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. യുപി അതിർത്തിയോട് വളരെ അടുത്തുള്ള ഡൽഹി വസുന്ധര എൻക്ലേവിലെ സോമർവില്ലാ സ്കൂൾ അങ്കണത്തിൽ ജൂണ്‍ 20 ഞായറാഴ്ച വൈകുന്നേരം 4.30നാണ് വിതരണ പരിപാടി സംഘടിപ്പിച്ചത്.
കോവിഡ് പീഡിതരായി ജോലി നഷ്ടപെട്ടവരുൾപ്പെടെ 65 നിർദ്ദന മലയാളി കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. അരി, ഗോതന്പ് മാവ്, പാചക എണ്ണ, പഞ്ചസാര, തേയില, മുളകുപൊടി, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങി ഒരു കുടുംബത്തിനാവശ്യമായ സാധനസാമഗ്രികളായിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്. നോയിഡയിലെ 12, 20, 22, 34 തുടങ്ങിയ സെക്റ്ററിൽ നിന്നുള്ള മലയാളികൾ പരിപാടിക്ക് സാക്ഷ്യം വഹിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ യുപി. പ്ലസ് പ്രവിശ്യാ ചെയർമാൻ മുരളീധരൻ പിള്ള, പ്രസിഡന്റ് അലക്സാണ്ടർ ഡാനിയേൽ, വൈസ് ചെയർമാൻ ടി തോമസ് റോയ്, സെക്രട്ടറി ലിയോ പോൾ, വർഗ്ഗീസ് തോമസ്, റോയ്സണ്‍, ബിനു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: പി.എൻ. ഷാജി