ക​ർ​ണാ​ട​ക സ്പോ​ർ​ട്സ് ആ​ന്‍റ് ക​ൾ​ച്ച​റ​ൽ ക്ല​ബ് ര​ക്ത​ദാ​നം സം​ഘ​ടി​പ്പി​ച്ചു
Monday, July 5, 2021 9:30 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്പോ​ർ​ട്സ് ആ​ന്‍റ് ക​ൾ​ച്ച​റ​ൽ ക്ല​ബ് (ക​ഐ​സ്‌​സി​സി) ര​ക്ത​ദാ​നം സം​ഘ​ടി​പ്പി​ച്ചു . ജൂ​ലൈ ര​ണ്ടി​ന് ദു​ബാ​യി​ലെ റൗ​ദ് മേ​ത്ത​യി​ലെ ല​ത്തീ​ഫ ഹോ​സ്പി​റ്റ​ലി​ലാ​ണ് ക്യാ​ന്പ് ന​ട​ത്ത​പ്പെ​ട്ട​ത്. ക​ർ​ണാ​ട​ക സ്പോ​ർ​ട്സ് ആ​ന്‍റ് ക​ൾ​ച്ച​റ​ൽ ക്ല​ബ് ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യു​മാ​യി (ഡി​എ​ച്ച്എ) സ​ഹ​ക​രി​ച്ചാ​ണ് ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ രാ​ത്രി 8 വ​രെ​യാ​ണ് ര​ക്ത​ദാ​ന ഡ്രൈ​വ് ആ​രം​ഭി​ച്ച​ത്. 171 ഓ​ളം പേ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ക​യും ര​ക്തം ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

ഈ ​പ​ക​ർ​ച്ച​വ്യാ​ധി സാ​ഹ​ച​ര്യ​ത്തി​ൽ, ര​ക്തം ഉ​റ​പ്പാ​ക്കാ​ൻ ​കെഎസ്‌​സി​സി നേതൃത്വത്തിൽ ന​ട​ത്തി​യ ര​ക്ത​ദാ​ന​ക്യാ​ന്പി​ന് ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യും ദു​ബാ​യ് സ​ർ​ക്കാ​രുമാണ് എ​ല്ലാ സം​ഭാ​വ​ന​ക​ളും പി​ന്തു​ണ​യും ന​ൽ​കി​യ​ത്.

ക​ർ​ണാ​ട​ക സ്പോ​ർ​ട്സ് ആ​ന്‍റ് ക​ൾ​ച്ച​റ​ൽ ക്ല​ബ് (കെഎ​സ്‌​സി​സി) എ​ല്ലാ ദാ​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ച്ചുഒ​പ്പം ദു​ബാ​യ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യോ​ടും (ഡി​എ​ച്ച്എ) സ്പോ​ണ്‍​സ​റോ​ടും പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ക്കുന്നതായി. ക്ല​ബ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഷാ​ഫി​ പറഞ്ഞു.