ഷെ​ഫീ​ൽ​ഡ് സെ​ന്‍റ് പീ​റ്റേ​ഴ്സ് മി​ഷ​നി​ൽ ദൈ​വ​ദാ​സ​ൻ മാ​ർ ഇ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​നാ​ൾ
Tuesday, July 13, 2021 11:37 PM IST
ഷെ​ഫീ​ൽ​ഡ്: സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ യു​കെ ദൈ​വ​ദാ​സ​ൻ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ഇ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ അ​റു​പ​ത്തി​യെ​ട്ടാ​മ​ത് ഓ​ർ​മ​പ്പെ​രു​നാ​ൾ ഷെ​ഫീ​ൽ​ഡ് സെ​ന്‍റ് പീ​റ്റേ​ഴ്സ് മി​ഷ​നി​ൽ ജൂ​ലൈ 18 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് കൊ​ണ്ടാ​ടു​ന്നു. സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പു​ണ്യ പി​താ​വ് ദൈ​വ​ദാ​സ​ൻ മാ​ർ ഇ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ ഓ​ർ​മ​ത്തി​രു​നാ​ളി​ന് സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ യു​കെ റീ​ജ​ണി​ന്‍റെ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​കു​ര്യാ​ക്കോ​സ് ത​ട​ത്തി​ൽ വി.​കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​താ​ണ്. തു​ട​ർ​ന്ന് 4.30ന് ​അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ലേ​ക്കും വി.​കു​ർ​ബാ​ന​യി​ലേ​ക്കും ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി മി​ഷ​ൻ ചാ​പ്ലൈ​ൻ റ​വ. ഫാ. ​ര​ഞ്ജി​ത്ത് മ​ട​ത്തി​റ​ന്പി​ൽ അ​റി​യി​ച്ചു.

ദേ​വാ​ല​യ​ത്തി​ന്‍റെ വി​ലാ​സം:-

St. Catherine Church,
23 Melrose Road,
S3 9DN.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്