ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറൽ ഫാ. ജിനോ അരീക്കാട്ട് എഴുതിയ ഗാനം വൈറലാകുന്നു
Tuesday, July 20, 2021 11:41 AM IST
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപ ത വികാരി ജനറൽ മോൺ. ജിനോ അരീക്കാട്ട് എം സി ബി എസ്‌ എഴുതിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനം "തൂവെള്ളയപ്പത്തിൽ' എന്ന ഗാനം നവമാധ്യമങ്ങളിൽ വൈറലായി മുന്നേറുന്നു. ക്രിസ്തീയ ഭക്തിഗാന രംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഫാ. മാത്യൂസ് പയ്യ പ്പിള്ളിൽ എംസിബിഎസ് സംഗീതം നിർവഹിച്ച ഈ ഗാനം ഒരാഴ്ച കൊണ്ട് തന്നെ യൂട്യൂബിൽ ഇരുപത്തി ഒരായിരത്തിലേറെ ആളുകളാണ് കേട്ടത് .

കെസ്റ്ററിന്‍റെ സ്വർഗീയ ശബ്ദത്തിൽ റെക്കോഡ് ചെയ്തിരിക്കുന്ന മനോഹരമായ ഈ ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കാരത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഫാ. ബിബിൻ ഏഴുപാക്കൽ എംസിബിഎസ് ആണ്. വിശുദ്ധ കുർബാന സ്വീകരണത്തിന് ആലപിക്കാവുന്ന ഭക്തി നിർഭരമായ രീതിയിൽ ലളിതമായ വരികളും, സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കരണവും ഏറെ ശ്രദ്ധേയമായിട്ടുണ്ട്.

യു കെ മലയാളിയായ ജോബി സൈമൺ താഴത്തെറ്റ്‌ നിർമ്മിച്ച ഈ ആൽബത്തിൽ ഫാ. ജോബി തെക്കേടത്ത് , ടിജോ ജോസ് , സ്കറിയ ,ജെറി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഒട്ടേറെ ക്രിസ്തീയ ഗാനങ്ങൾക്ക് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിട്ടുള്ള പ്രതിഭാധനനായ സംഗീതഞ്ജൻ ബിനു മാതിരമ്പുഴ ആണ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം ഹിറ്റായ ഈ ഗാനത്തിന്‍റെ കരൊക്കെയും യു ട്യൂബിൽ ലഭ്യമാണ് . പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ശുശ്രൂഷകളിൽ ഒക്കെ ഗായകസംഘങ്ങൾ ആലപിക്കുവാൻ തുടങ്ങിയ ഈ ഗാനം ഒട്ടേറെ ഹൃദയങ്ങൾക്ക് ശാന്തിയും സമാധാനവും പകർന്നു നൽകും എന്നുറപ്പാണ്.

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക:
https://www.youtube.com/watch?v=itu8y1pnaLE

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ