വയലിനിൽ വിസ്മയമായി സാബു ജോസഫ്
Sunday, July 25, 2021 12:25 PM IST
ഡബ്ലിൻ :മലയാളത്തിലെ ക്ലാസ്സിക് സോളോകളിൽ ഒന്നായ 'ശ്രുതിയിൽ നിന്നുയരും നാദ ശലഭങ്ങളെ' എന്ന ഗാനം വയലിൻ വായിച്ചു പാടി ശ്രദ്ധേയനാകുന്നു അയർലണ്ടിൽ നിന്നും സാബു ജോസഫ്.

ഈ ഗാനം സോഷ്യൽ മീഡിയയിലും ആനന്ദ് ടിവി ചാനലിലൂടെയും പ്രേക്ഷക ശ്രദ്ധനേടി വൈറലായതിനോടൊപ്പം പ്രശസ്ത സംഗീതജ്ഞരായ ശ്യാം, റെക്സ് മാസ്റ്റർ, എം ജയചന്ദ്രൻ , എം കല്യാൺ എന്നിവരുടെ പ്രശംസയ്ക്കർഹമാകുകയും,നടൻ മമ്മൂട്ടിയുടെ ശ്രദ്ധയാകർക്ഷിക്കുകയും ചെയ്തു.

അയർലൻഡിലെ സംഗീത വേദികളിൽ സുപരിചിതനാണ് സാബു ജോസഫ്.
യുവജോനോത്സവ വേദികളിലും അനേകം ഡിവോഷണൽ ആൽബങ്ങൾക്കും നാടകങ്ങൾക്കും വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുള്ള സാബു ജോസഫ് മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരുമായി വേദി പങ്കിടുകയും ,യേശുദാസിന്റെയും ജയചന്ദ്രന്‍റേയും ഗാനങ്ങൾക്കായി ട്രാക്ക് പാടുകയും ചെയ്തിട്ടുണ്ട്. അയർലന്‍റിലുള്ള സിംസൺ ജോണിന്‍റെ സംഗീതത്തിൽ റിലീസ് ആകാനുള്ള മലയാള ചലച്ചിത്രത്തിനായി ഗാനമാലപിക്കുകയും ചെയ്തു. അനേകം ഗാനങ്ങൾക്ക് സാബു ജോസഫ് സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്.

സ്വന്തം പ്രയത്നത്തിലൂടെ വയലിൻ വായന സ്വായത്തമാക്കിയ സാബു വയലിൻ വായിച്ചുകൊണ്ടു ഇത്രയും ശ്രുതി മധുരമായി ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശംസാർഹമായ കലാവിരുന്ന് തന്നെയാണ്. കാഞ്ഞിരപ്പള്ളി സ്വദേശിയായ സാബു ജോസഫ് കുടുംബസമേതം അയർലൻഡിലെ കാവനിലാണിപ്പോൾ താമസം.

റിപ്പോർട്ട് ജെയ്സൺ കിഴക്കയിൽ